ലിംഗാർഡ് മികച്ച രീതിയിലാണ് കളിക്കുന്നത് എന്ന് ഒലെ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ ഒട്ടും ഫോമിൽ ഇല്ലാത്ത ലിംഗാർഡിനെ പ്രശംസിച്ച് പരിശീലകൻ ഒലെ. ലിംഗാർഡ് പിച്ചിൽ മറ്റേത് താരങ്ങളെക്കാൾ കൂടുതൽ കഷ്ടപ്പെടുന്നുണ്ട്. എല്ലാവരെക്കാളും പിച്ചിൽ ഓടുന്നത് ലിംഗാർഡ് ആണ്. ഒരിക്കൽ പോലും ലിംഗാർഡ് പരിശ്രമം നിർത്തുന്നില്ല എന്നും ഒലെ പറഞ്ഞു. താൻ ആഗ്രഹിക്കുന്ന ഇഷ്ടപ്പെടുന്ന ലിംഗാർഡ് ആണ് ഇപ്പോൾ കളിക്കുന്നത്. ടീമിന് മൊത്തം നല്ല ഊർജ്ജം നൽകാനും ലിംഗാർഡിന്റെ സാന്നിദ്ധ്യത്തിനാകുന്നുണ്ട് എന്നും ഒലെ പറഞ്ഞു.

അവസാന ഒരു വർഷത്തിൽ ഒരു ഗോളോ ഒരു അസിസ്റ്റോ പോലും സംഭാവന ചെയ്യാൻ കഴിയാത്ത ലിംഗാർഡിനെയാണ് ഒലെ ഇങ്ങനെ വാനോളം പുകഴ്ത്തുന്നത്. ലിംഗാർഡ് സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത് ക്ലബിനു വേണ്ടി കുറച്ചു എന്നും ഒലെ പറഞ്ഞു. ലിംഗാർഡിനെ വിൽക്കണമെന്ന് ആരാധകർ പറയുന്നതിനിടെയാണ് ഒലെ താരം യുണൈറ്റഡിൽ തന്നെ തുടരുമെന്ന് സൂചനകൾ നൽകിയത്.

Advertisement