സാം കെറിന് ചെൽസിയിൽ വിജയത്തോടെ അരങ്ങേറ്റം

- Advertisement -

ഓസ്ട്രേലിയൻ സൂപ്പർ താരം സാം കെറിന് ചെൽസിയിൽ അരങ്ങേറ്റം. ഇന്നലെ ചെൽസിയിൽ തന്റെ ആദ്യ മത്സരത്തിന് ഇറങ്ങിയ കെറിന് ഗോൾ നേടാൻ ആയില്ല എങ്കിലും ഒരു അസിസ്റ്റ് നേടി ചെൽസി വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. റീഡിംഗിന് എതിരെ ഇറങ്ങിയ ചെൽസി 3-1ന്റെ വിജയമാണ് സ്വന്തമാക്കിയത്.

രണ്ട് സുവർണ്ണാവസരങ്ങൾ കെറിന് ഗോളാക്കി മാറ്റാൻ ശ്രമിച്ചു എങ്കിലും രണ്ടും ലക്ഷ്യത്തിൽ എത്തിയില്ല. താരം ഒമ്പതു ദിവസം മുമ്പ് മാത്രമാണ് ഇംഗ്ലണ്ടിൽ എത്തിയത്. ഇംഗ്ലണ്ടിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ കഷ്ടപ്പെടുകയാണ് എന്ന് മത്സര ശേഷം കെർ പറഞ്ഞു.

വനിതാ ഫുട്ബോളിലെ ഇംഗ്ലണ്ടിലെ വമ്പന്മാരായ ചെൽസി 26കാരിയായ സാം കെർ രണ്ടര വർഷത്തെ കരാറിലാണ് സൈൻ ചെയ്തിരിക്കുന്നത്. അവസാന കുറേ സീസണുകളായി സാം കെർ അമേരിക്കയിലും ഓസ്ട്രേലിയയിലുമായാണ് കെർ കളിക്കുന്നത്. അമേരിക്കയിൽ അവസാന നാലു സീസണുകളിലും ലീഗിലെ ടോപ്പ് സ്കോറർ ആയിരുന്നു കെർ. അവിടുത്തെ ഗോൾ സ്കോറിംഗ് റെക്കോർഡും കെറിനാണ്. അവസാന രണ്ട് ഓസ്ട്രേലിയൻ ലീഗിലും കെർ ആയിരുന്നു ടോപ് സ്കോറർ.

Advertisement