ലിംഗാർഡിന് വീണ്ടും പരിക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ലിംഗാർഡ് വീണ്ടും പരിക്കിന്റെ പിടിയിൽ. ഇന്നലെ യൂറോപ്പ ലീഗിൽ ആൽക്മാറിനെ നേരിടുമ്പോൾ ആണ് ലിംഗാർഡിന് പരിക്കേറ്റത്. ഹാംസ്ട്രിംഗ് ഇഞ്ച്വറിയാണ്. താരം രണ്ട് ആഴ്ചയിൽ അധികം പുറത്തിരുന്നേക്കും. കഴിഞ്ഞ മാസവും ലിംഗാർഡ് പരിക്കേറ്റ പുറത്തായിരുന്നു.

ന്യൂകാസിലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ലിംഗാർഡ് കളിക്കില്ല. എന്നാൽ ലിംഗാർഡിന്റെ പരിക്ക് യുണൈറ്റഡ് ആരാധകർക്ക് യാതൊരു ആശങ്കയും നൽകില്ല. തീർത്തും ഫോമിൽ ഇല്ലാത്ത ലിംഗാർഡിനെ സ്ഥിരമായി ഒലെ കളിപ്പിക്കുന്നതിൽ ആയിരുന്നു ആരാധകർക്ക് എതിർപ്പ്. ഈ സീസണിൽ ഇതുവരെ ഒരു ഗോളൊ ഒരു അസിസ്റ്റോ സംഭാവന ചെയ്യാൻ ലിംഗാർഡിനായിട്ടില്ല.

Previous articleഎവേ ഗ്രൗണ്ടിൽ ജയിച്ചിട്ട് 7 മാസം, മാഞ്ചസ്റ്റർ യുണൈറ്റഡ് എങ്ങോട്ട്!!
Next articleമൂന്നാം ദിവസം ആദ്യ സെഷനിൽ സൗത്ത് ആഫ്രിക്കയുടെ ചെറുത്ത്നിൽപ്പ്