മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ പുതുക്കും എന്ന് ലിൻഡെലോഫ്

Newsroom

Picsart 23 10 17 23 44 03 498
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് വിക്ടർ ലിൻഡെലോഫ് താൻ ക്ലബിൽ തുടരും എന്ന് സൂചനകൾ നൽകി. 2025വരെ കരാർ നീട്ടാനുള്ള വകുപ്പ് തന്റെ കരാറിൽ ഉണ്ട് എന്നും അത് ആക്റ്റിവേറ്റ് ചെയ്യും എന്നും ലിൻഡെലോഫ് പറഞ്ഞു. താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്നത് ആസ്വദിക്കുന്നു എന്നും ഇവിടെ തുടരാൻ ആണ് ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ലിൻഡെലോഫ് 161553

മാർട്ടിനസും വരാനെയും പരിക്കുമായി ബുദ്ധിമുട്ടുന്നതിനാൽ ഇപ്പോൾ ലിൻഡെലോഫ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ സ്ഥിര സാന്നിദ്ധ്യമാണ്. കഴിഞ്ഞ സീസണിൽ അവസാന മാസങ്ങളിൽ വരാനെയും ലിസാൻഡ്രോ മാർട്ടിനസും പരിക്കേറ്റ് പുറത്തായപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിന്റെ ചുമതല ലിൻഡെലോഫ് ഏറ്റെടുത്തിരുന്നു. താരം മികച്ച പ്രകടനം നടത്തി ആരാധകരുടെയും കോച്ചിന്റെയും വിശ്വാസവും നേടിയിരുന്നു.

27കാരനായ ലിൻഡെലോഫ് അവസാന 5 വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. ബെൻഫികയിൽ നിന്നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. 150ൽ അധികം മത്സരങ്ങൾ താരം ഇതിനകം യുണൈറ്റഡിനായി കളിച്ചു.