ലിൻഡെലോഫിന് പരിക്ക്, കൂടുതൽ മത്സരങ്ങൾ നഷ്ടമാകും

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്വീഡിഷ് സെന്റർ ബാക്ക് ലിൻഡലോഫിന് പരിക്ക്. ഇന്നലെ പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് ലിൻഡെലോഫിന് പരിക്കേറ്റത്. ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ആയിരുന്നു ലിൻഡലോഫിന് പരിക്കേറ്റത്. തുടയെല്ലിനേറ്റ പരിക്കും സഹിച്ചാണ് ലിൻഡെലോഫ് അവസാന നിമിഷങ്ങൾ കളിച്ചത്. ഇത് പരിക്ക് ഗുരുതരമാക്കി.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരത്തിൽ ലിൻഡലോഫ് ഉണ്ടാകില്ല. സീസണിൽ യുണൈറ്റഡിന്റെ സ്ഥിരം സെന്റർ ബാക്കായിരുന്നു ലിൻഡലോഫ്. ഇതുവരെ 15 മത്സരങ്ങൾ ഈ സീസണിൽ ലിൻഡെലോഫ് യുണൈറ്റഡ് ജേഴ്സിയിൽ കളിച്ചു. ഇന്നലെ പരിക്കും സഹിച്ച് കളിച്ചു എങ്കിലും ക്രിസ്റ്റൽ പാലസിനെതിരെ ജയം സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല.

Advertisement