ഷാൽകെക്ക് തകർപ്പൻ ജയം

- Advertisement -

ബുണ്ടസ് ലീഗയിൽ ഷാൽകെക്ക് തകർപ്പൻ ജയം. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ന്യൂറംബർഗിനെ പരാജയപ്പെടുത്തിയത്. ഷാൽകെ കോച്ച് ഡൊമിനിക്കോ ട്രെഡിസ്‌കോയുടെ കീഴിൽ ആദ്യമായിട്ടാണ് ഷാൽകെ അഞ്ചു ഗോളുകൾ അടിക്കുന്നത്. ഇരട്ട ഗോളുകളുമായി സ്റ്റീവൻ ക്ര്യസ്ക്കിയും ഓരോ ഗോളുമായി അമിൻ ഹാരിട്ടും ബർഗ്സ്റ്റല്ലേറും ഒക്സിപികയും മികച്ച് നിന്നു. പലകോശിയും സെർളയ്‌ക്കുമാണ് ന്യൂറംബർഗിന്റെ ആശ്വാസഗോളുകൾ നേടിയത്.

എംബോളോ, മാർക്ക് ഊത്, മക്കെന്നി എന്നിവർ പരിക്കേറ്റ പുറത്തിരുന്ന മത്സരത്തിൽ ഗോളടിച്ചു കൊണ്ടാണ് ഷാൽകെ തുടങ്ങിയത്. മത്സരത്തിന്റെ അറുപത്തിയേഴാം മിനുട്ടിൽ ന്യൂറംബർഗ് താരം റോബർട്ട് ബൗർ ചുവപ്പ് കണ്ടു പുറത്ത് പോയത് അവർക്ക് തിരിച്ചടിയായി. ഈ വിജയത്തോടു കൂടി പതിമൂന്നു പോയിന്റുമായി പതിനാലാം സ്ഥാനത്താണ് ഷാൽകെ.

 

Advertisement