ലെസ്റ്റർ സിറ്റി ഉടമയുടെ ഓർമയിൽ വിജയം സ്വന്തമാക്കി ലെസ്റ്റർ

Staff Reporter

കഴിഞ്ഞ ആഴ്ച ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ലെസ്റ്റർ ഉടമ വിഷായ് ശിവദ്ദനപ്രഭയുടെ ഓർമയിൽ വിജയം സ്വന്തമാക്കി ലെസ്റ്റർ സിറ്റി. കാർഡിഫിനെയാണ് ലെസ്റ്റർ സിറ്റി ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. ലെസ്റ്റർ സിറ്റിക്ക് വേണ്ടി രണ്ടാം പകുതിയിൽ ഡിമാറായ് ഗ്രേയ്‌ ആണ് ലെസ്റ്ററിന്റെ വിജയ ഗോൾ നേടിയത്.

കഴിഞ്ഞ ആഴ്ച മരിച്ച ലെസ്റ്റർ സിറ്റി ഉടമ വിഷായ് ശിവദ്ദനപ്രഭക്ക് പ്രണാമം അർപ്പിച്ചാണ് മത്സരം തുടങ്ങിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ സോൾ ബംബ ഗോൾ ലൈനിൽ പന്ത് തൊട്ടതിന് ചുവപ്പ് കാർഡ് ലഭിക്കാതെ നിന്നതും കാർഡിഫിനു തുണയായി.