ഗോളടി തുടർന്ന് ഇഹിനാചോ, വെസ്റ്റ്ബ്രോമിനെ തരിപ്പണമാക്കി ലെസ്റ്റർ സിറ്റി

Jonny Evans Iheanach Leicester City
Photo: Twitter/@LCFC

അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്ക് ഒരുപടികൂടി അടുത്ത് ലെസ്റ്റർ സിറ്റി. ഇന്ന് നടന്ന മത്സരത്തിൽ വെസ്റ്റ്ബ്രോമിനെ തരിപ്പണമാക്കിയാണ് ലെസ്റ്റർ സിറ്റി ജയം സ്വന്തമാക്കിയത്. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു ലെസ്റ്റർ സിറ്റിയുടെ ജയം. ജയത്തോടെ ലെസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമാക്കിയപ്പോൾ പ്രീമിയർ ലീഗിൽ വെസ്റ്റ്ബ്രോമിന്റെ നിലനിൽപിന് തന്നെ ഭീഷണിയാകും ഇന്നത്തെ തോൽവി.

ആദ്യ പകുതിയിൽ 13 മിനുറ്റിനിടെ 3 ഗോളുകൾ നേടിയാണ് ലെസ്റ്റർ സിറ്റി ഇന്നത്തെ മത്സരം കൈപ്പിടിയിൽ ഒതുക്കിയത്. വാർഡിയിലൂടെ ഗോളടി തുടങ്ങിയ ലെസ്റ്റർ സിറ്റി തുടർന്ന് ഇവൻസിലൂടെ രണ്ടാമത്തെ ഗോളും നേടുകയായിരുന്നു. തുടർന്ന് 2021ൽ തന്റെ മികച്ച ഫോം തുടരുന്ന ഇഹിനാചോ ലെസ്റ്റർ സിറ്റിക്ക് വേണ്ടി മൂന്നാമത്തെ ഗോളും നേടി. 2021ൽ എല്ലാ മത്സരങ്ങളിലും കൂടി ഇഹിനാചോവിന്റെ 13മത്തെ ഗോളായിരുന്നു ഇത്.