ലെസ്റ്റർ സിറ്റി അക്കാദമി ഗ്രാജുവേറ്റ് ആയ ഹാർവി ബാർൺസ് ക്ലബ്ബുമായി ഒരു പുതിയ നാല് വർഷത്തെ കരാർ ഒപ്പിട്ടു. 2025 ജൂൺ വരെ താരത്തെ ക്ലബിൽ നിലനിർത്തുന്ന കരാറാണ് താരം ഒപ്പുവെച്ചു. ഒമ്പതാം വയസ്സു മുതൽ ബാർൺസ് ലെസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ട്. 23-കാരനായ താരം ലെസ്റ്ററിനായി 100ൽ അധികം മത്സരങ്ങൾ ഇതിനകം കളിച്ചിട്ടുണ്ട്. 21 ഗോളുകൾ നേടാനും താരത്തിനായി. ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ സീസണിൽ എമിറേറ്റ്സ് എഫ്എ കപ്പ് നേടിയപ്പോൾ ആ കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിക്കാൻ ബാർൺസിനായിരുന്നു.
#Barnes2025 🦊🔵 pic.twitter.com/7Vm0WZEAvY
— Leicester City (@LCFC) August 19, 2021
 
					












