ബ്രെൻഡൻ മാജിക് തുടരുന്നു, പാലസിനെയും വീഴ്ത്തി ലെസ്റ്റർ

- Advertisement -

പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയുടെ കുതിപ്പ് തുടരുന്നു. ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്നാണ് ബ്രെൻഡൻ റോഡ്‌ജെഴ്സിന്റെ ടീം 3 പോയിന്റ് സ്വന്തമാക്കിയത്. ജയത്തോടെ 23 പോയിന്റുള്ള ലെസ്റ്റർ മൂന്നാം സ്ഥാനത്താണ്.

ഗോൾ രഹിതമായ ആദ്യ പകുതിയിൽ ലെസ്റ്റർ മുന്നിട്ട് നിന്നെങ്കിലും ഗോൾ കണ്ടെത്താൻ അവർക്കായില്ല. പക്ഷെ രണ്ടാം പകുതിയിൽ ഒരു ഡിഫൻഡർ അവരുടെ രക്ഷക്ക് എത്തി. 57 ആം മിനുട്ടിൽ സെൻട്രൽ ഡിഫൻഡർ സോയുച്ചുവാണ് ലെസ്റ്ററിന് ലീഡ് സമ്മാനിച്ചത്. ഗോൾ വഴങ്ങിയതോടെ പാലസ് ബെന്റക്കെ, മക്കാർത്തി എന്നിവരെ ഇറകിയെങ്കിലും ഗോൾ പിറന്നില്ല. കളി തീരാൻ 2 മിനുട്ട് ബാക്കി നിൽക്കേ മനോഹരമായ ടീം ഗോളിലൂടെ വാർഡി ലെസ്റ്ററിന്റെ ലീഡ് രണ്ടാക്കിയതോടെ പാലസിന്റെ അവസാന പ്രതീക്ഷകളും തകർന്നു.

Advertisement