പ്രീമിയർ ലീഗിൽ ഇന്ന് പ്രധാന പോരാട്ടത്തിൽ മുൻനിരക്കാർ തമ്മിൽ നേർക്കുനേർ. ലീഗിൽ രണ്ടാം സ്ഥനാകാരായ മാഞ്ചസ്റ്റർ സിറ്റിയും മൂന്നാം സ്ഥാനകാരായ ലെസ്റ്റർ സിറ്റിയും തമ്മിൽ ഇന്ന് ലെസ്റ്ററിന്റെ സ്വന്തം കിംഗ് പവർ സ്റ്റേഡിയത്തിലാണ് ഏറ്റുമുട്ടുക. ഇന്ന് ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് കിക്കോഫ്. നിലവിൽ 4 പോയിന്റ് വ്യത്യാസത്തിൽ നിൽക്കുന്ന ഇരുവർക്കും പോരാട്ടം നിർണായകമാണ്.
വോൾവ്സിന് എതിരെ ചുവപ്പ് കാർഡ് കണ്ട ഹംസ ചൗധരി ഇല്ലാതെയാകും ലെസ്റ്റർ ഇന്ന് ഇറങ്ങുക. കൂടാതെ പരിക്ക് മാറാത്ത എൻഡിടിയും ഇന്ന് ഉണ്ടാവില്ല. റഹീം സ്റ്റെർലിങ്, ഡേവിഡ് സിൽവ എന്നിവർ സിറ്റിക്ക് വേണ്ടി ഇറങ്ങില്ല എങ്കിലും പരിക്ക് മാറി അലക്‌സാണ്ടർ സിഞ്ചെക്കോ ഇന്ന് ടീമിൽ തിരികെ എത്തും. റയൽ മാഡ്രിഡിന് എതിരായ നിർണായക ചാമ്പ്യൻസ് ലീഗ് എവേ മത്സരം 3 ദിവസങ്ങൾക്ക് ശേഷം കളിക്കാൻ ഉള്ളത് കൊണ്ട് പെപ് ഗർഡിയോള മറ്റു പ്രധാന താരങ്ങൾക്ക് വിശ്രമം നൽകാനും സാധ്യതയുണ്ട്.