ബ്രെണ്ടൻ ഈസ് ബാക്ക്, ലെസ്റ്ററിന് ഇനി പുതിയ തന്ത്രങ്ങൾ

ലെസ്റ്റർ സിറ്റിയുടെ പരിശീലകനായി മുൻ ലിവർപൂൾ പരിശീലകൻ ബ്രെണ്ടൻ റോഡ്ജേഴ്‌സ് നിയമിതനായി. ബ്രെണ്ടനുമായി കരാറിൽ എത്തിയ വിവരം ലെസ്റ്റർ ഔദ്യോഗികമായി സ്ഥിതീകരിച്ചു. സെൽറ്റിക് പരിശീലകനായി റോഡ്ജേഴ്സിന് ലെസ്റ്ററുമായി സംസാരിക്കാൻ അനുമതി നൽകിയതായി സെൽറ്റിക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

46 വയസുകാരനായ ബ്രെണ്ടൻ 2022 വരെയാണ് ക്ലബ്ബ്മായി കരാർ ഒപ്പിട്ടിരിക്കുന്നത്. സെൽറ്റിക്കിനൊപ്പം 7 ഡൊമസ്റ്റിക് കിരീടങ്ങൾ നേടിയ ശേഷമാണ് ബ്രെണ്ടൻ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നത്. നേരത്തെ സ്വാൻസി സിറ്റിയെയും അദ്ദേഹം പരിശീലിപിച്ചിട്ടുണ്ട്. തന്റെ അനുഭവ സമ്പത്തും ലെസ്റ്ററിലെ മികച്ച കളിക്കാരുടെ സഹായവും കൂടിയാവുമ്പോൾ നിരവധി നേട്ടങ്ങൾ കൊയ്യാനാവും എന്ന പ്രതീക്ഷ ബ്രെണ്ടൻ പങ്കുവച്ചു.

Previous articleഅലിസ്റ്റര്‍ കുക്ക് ഇനി ‘സര്‍’അലിസ്റ്റര്‍ കുക്ക്
Next articleകോപ്പ ഇറ്റാലിയ : മിലാൻ ലാസിയോ പോരാട്ടം സമനിലയിൽ