ഇഞ്ച്വറി ടൈമിൽ പെനാൽട്ടി, ലീഡ്സ് പരാജയത്തിൽ നിന്ന് രക്ഷപ്പെട്ടു

20211023 220841

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സിന് ഇന്ന് അവസാന നിമിഷത്തിൽ വിജയം നഷ്ടപ്പെടുത്തി. ലീഡ്സിനെതിരെ ലീഡ്സിന്റെ ഹോം ഗ്രൗണ്ടിൽ 93ആം മിനുട്ട് വരെ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് വോൾവ്സ് സമനില വഴങ്ങിയത്. കളിയുടെ പത്താം മിനുട്ടിൽ ഹാങ് ഹീ ചാൻ ആണ് വോൾവ്സിന് ലീഡ് നൽകിയത്. സെമെഡോ ആരംഭിച്ച മുന്നേറ്റം റൗൾ ഹിമിനസിന് ഫിനിഷ് ചെയ്യാൻ ആയില്ല എങ്കിലും ഹാങ് ഹീ ചാൻ പന്ത് ലക്ഷ്യത്തിൽ എത്തിച്ചു.

വിജയം ഉറപ്പിച്ച് ഫൈനൽ വിസിലിനായി കാത്തിരിക്കുമ്പോൾ ആയിരുന്നു വോൾവ്സ് ഒരു അനാവശ്യമായ ഫൗളിലൂടെ പെനാൾട്ടി നൽകിയത്. പെനാൾട്ടി എടുത്ത റോഡ്രിഗോ പന്ത് വലയിൽ എത്തിച്ച് സമനില ആഘോഷിച്ചു. സമനിലയോടെ ഏഴു പോയിന്റുമായി ലീഗിൽ 17ആം സ്ഥാനത്ത് നിൽക്കുകയാണ് ബിയെൽസയുടെ ലീഡ്സ്. 13 പോയിന്റുള്ള വോൾവ്സ് പത്താം സ്ഥാനത്താണ്.

Previous articleഅവസാന 12 മിനുട്ടിൽ എവർട്ടൺ കളി മറന്നു, ഗുഡിസൺപാർക്കിൽ വാറ്റ്ഫോർഡ് താണ്ഡവം
Next articleകലം വിൽസന്റെ അതുഗ്രൻ സിസർ കിക്ക് ഗോളിൽ പാലസിനെ സമനിലയിൽ തളച്ചു ന്യൂകാസ്റ്റിൽ