സൗതാമ്പ്ടണെ തകർത്ത് ലീഡ്സ് യുണൈറ്റഡ്

20210224 014015
- Advertisement -

സൗതാമ്പ്ടണ് പ്രീമിയർ ലീഗിൽ ഒരു വലിയ പരാജയം കൂടെ. ഇന്ന് നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡ് ആണ് സൗതാമ്പ്ടണെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ലീഡ്സ് യുണൈറ്റഡിന്റെ വിജയം. കഴിഞ്ഞ മത്സരത്തിൽ ചെൽസിയെ സമനിലയിൽ പിടിച്ച സൗതപ്ടൺ ഫോമിലേക്ക് തിരികെ വന്നു എന്ന് തോന്നിച്ചിരുന്നു എങ്കിലും ഇന്ന് കാര്യങ്ങൾ ഒക്കെ മാറി മറയുകയായിരുന്നു.

ബിയെൽസയുടെ അറ്റാക്കിംഗ് തന്ത്രങ്ങൾ ഫലിക്കുന്നതാണ് ഇന്ന് കണ്ടത്. രണ്ടാം പകുതിയിലാണ് ലീഡ്സിന്റെ ഗോളുകൾ എല്ലാം വന്നത്. 47ആം മിനുട്ടിൽ ബാംഫോർഡിന്റെ വക ആയിരുന്നു ലീഡ്സിന്റെ ആദ്യ ഗോൾ. 78ആം മിനുട്ടിൽ ഡല്ലാസ് ലീഡ്സിന്റെ ലീഡ് ഇരട്ടിയാക്കി. 84ആം മിനുട്ടിൽ ഒരു മനോഹര ഫ്രീകിക്കിലൂടെ റഫിന മൂന്നാം ഗോളും നേടി.

ഈ വിജയം ലീഡ്സിനെ ആഴ്സണലിനെ മറികടന്ന് പത്താം സ്ഥാനത്ത് എത്തിച്ചു. സൗതാമ്പ്ടൺ പതിനാലാം സ്ഥാനത്താണ് ഉള്ളത്.

Advertisement