അവസാന നിമിഷ ഗോളിൽ വിജയിച്ച് മൊഹമ്മദൻസ്

20210224 020644
- Advertisement -

ഐലീഗ് സീസണിൽ ആദ്യ ആറ് സ്ഥാനങ്ങളിൽ എത്താൻ ശ്രമിക്കുന്ന മൊഹമ്മദൻസിന് നിർണായക വിജയം. ചെന്നൈ സിറ്റി എഫ് സിയെ ആണ് മൊഹമ്മദൻസ് തോൽപ്പിച്ചത്‌. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു മൊഹമ്മദൻസിന്റെ വിജയം. ഒരു ഗോളിന് തുടക്കത്തിൽ മുന്നിട്ടു നിന്നിരുന്ന ചെന്നൈ സിറ്റിക്ക് ഒരു ചുവപ്പ് കാർഡാണ് വിനയായത്.

ആദ്യ പകുതിയിൽ 20ആം മിനുട്ടിൽ രഞ്ജീത് സിംഗ് ആണ് ചെന്നൈ സിറ്റിക്കായി ഗോൾ നേടിയത്. 1-0 എന്ന നിലയിൽ നിൽക്കുമ്പോൾ ആൺ 49ആം മിനുട്ടിൽ ചെന്നൈ സിറ്റിയുടെ അകാന്ത് ചുവപ്പ് കണ്ട് പുറത്തു പോയത്. ഇതോടെ മൊഹമ്മദൻസ് കളിയിലേക്ക് തിരികെ വന്നത്. 56ആം മിനുട്ടിൽ സുജിത് സാദു ഗോളിൽ മൊഹമ്മദൻസ് സമനില നേടി. പിന്നീട് വിജയ ഗോൾ വന്നത് 92ആം മിനുട്ടിൽ ആയിരുന്നു. സുരജ് റവാത് ആണ് മൊഹമ്മദൻസിന്റെ വിജയ ഗോൾ നേടിയത്‌.

ഈ വിജയം മൊഹമ്മദൻസിനെ 13 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തിച്ചു.

Advertisement