ലീഡ്സിന്റെ തന്ത്രങ്ങൾ ലിവർപൂളിന് മുന്നിൽ പിഴച്ചു, ക്ലോപ്പിന്റെ ടീമിന് മികച്ച വിജയം

Img 20210912 224912
Credit: Twitter

ഹാർവി എലിയറ്റിന്റെ പരിക്ക് ഈ വിജയത്തിലും ലിവർപൂളിന് വേദന നൽകും എങ്കിലും ഇന്ന് ലീഡ്സിനെതിരെ മൂന്ന് പോയിന്റ് സ്വന്തമാക്കാൻ ലിവർപൂളിമായി. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. തുടക്കത്തിൽ ലീഡ്സ് നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും മുതലെടുക്കാൻ ആയില്ല. 20ആം മിനുട്ടിൽ സലായിലൂടെയാണ് ലിവർപൂൾ ലീഡ് എടുത്തത്. അർനോൾഡിന്റെ പാസ നിന്നായിരുന്നു സലായുടെ ഫിനിഷ്. സലായുടെ നൂറാം പ്രീമിയർ ലീഗ് ഗോൾ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലിവർപൂൾ ലീഡ് ഇരട്ടിയാക്കി. ഫബീനോ ആണ് അമ്പതാം മിനുട്ടിൽ ലിവർപൂളിന് വേണ്ടി ഗോൾ നേടിയത്. ഇതിനു ശേഷം ആണ് എലിയറ്റിന് പരിക്ക് പറ്റിയത്. എലിയറ്റിനെ ടാക്കിൾ ചെയ്തതിന് പാസ്കലിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ ലീഡ്സ് പത്തു പേരായി ചുരുങ്ങുകയും ചെയ്തു. അവസാനം ഇഞ്ച്വറി ടൈമിൽ സാഡിയോ മാനോയിലൂടെ ലിവർപൂൾ മൂന്നാം ഗോൾ നേടി. നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു മാനെയുടെ ഗോൾ.

ഈ വിജയത്തോടെ ലിവർപൂളിന് നാലു മത്സരങ്ങളിൽ നിന്ന് 10 പോയിന്റായി.

Previous articleഫുട്ബോൾ ലോകം വേദനയിൽ, ലിവർപൂൾ യുവതാരം എലിയറ്റിന് സാരമായ പരിക്ക്
Next articleശ്രീലങ്കക്കെതിരെ അനായാസ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പര സ്വന്തം