ലീ ഗ്രാന്റിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ

20210702 201822

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്നാം ഗോൾ കീപ്പറായിരുന്ന ലീ ഗ്രാന്റിന്റെ കരാർ ക്ലബ് പുതുക്കി. ഒരു വർഷത്തെ പുതിയ കരാർ താരം ഒപ്പുവെച്ചതായി മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു. 38 കാരൻ സ്റ്റോക്ക് സിറ്റിയിൽ നിന്ന് 2018ൽ ആയിരുന്നു യുണൈറ്റഡിൽ എത്തിയത്. യുണൈറ്റഡ് ഫസ്റ്റ് ഇലവനിൽ അവസരം ഒന്നും ലീഗ് ഗ്രാന്റിന് ലഭിക്കാറില്ല. ലീഗ് ഗ്രാന്റും ഹീറ്റണും ക്ലബിൽ ഉണ്ടാകും എന്നത് ഡീൻ ഹെൻഡേഴ്സൺ, ഡി ഹിയ എന്നിവരിൽ ആരെങ്കിലും ഒരാൾ ക്ലബ് വിടും എന്ന സൂചനകൾ നൽകുന്നു.

ഒരു വർഷം കൂടി കരാർ നീട്ടാൻ കഴിയുമെന്ന് ഞാൻ എല്ലായ്പ്പോഴും പ്രതീക്ഷിച്ചിരുന്നു എന്നും, ഈ കരാറിന് ക്ലബിനോട് നന്ദി പറയുന്നു എന്നും ലീ ഗ്രാന്റ് കരാർ ഒപ്പുവെച്ചു കൊണ്ട് പറഞ്ഞു.