മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്നാം ഗോളിയായ ലീ ഗ്രാന്റ് ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. 2021 സീസൺ അവസാനം വരെ ക്ലബിൽ തൂടരുന്ന രീതിയിലാണ് ലീ ഗ്രാന്റിന്റെ കരാർ. അവസാന രണ്ടു സീസണുകളിലായി ലീ ഗ്രാന്റ് യുണൈറ്റഡിന് ഒപ്പം ഉണ്ട് എങ്കിലും കാര്യമായി യാതൊന്നു യുണൈറ്റഡിനു വേണ്ടു ഗ്രാന്റിന് ചെയ്യേണ്ടി വന്നിട്ടില്ല. ഡി ഹിയക്കും റൊമേരോയ്ക്കും പിറകിൽ മൂന്നാമനായ ഗ്രാന്റിന് പ്രീസീസണിൽ മാത്രമാണ് കാര്യമായ അവസരം ലഭിച്ചത്.
സ്റ്റോക്ക് സിറ്റിയിൽ നിന്നായിരുന്നു 36കാരനായ ലീ ഗ്രാന്റിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു വർഷം മുമ്പ് ടീമിലേക്ക് എത്തിച്ചത്. സ്റ്റോക്ക് സിറ്റിയിൽ ബട്ലാന്റിന് പിറകിൽ രണ്ടാം കീപ്പറായിരുന്നത് കൊണ്ട് ബെഞ്ചിൽ വെറുതെ ഇരിക്കിന്നത് ലീ ഗ്രാന്റിന് പുതിയ കാര്യമല്ല. 2016-17 സീസണിൽ ബറ്റ്ലാന്റിന്റെ അഭാവത്തിൽ ലീ ഗ്രാന്റ് നടത്തിയ പ്രകടനങ്ങൾ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അന്ന് ലീ ഗ്രാന്റിന്റെ പ്രകടനമായിരുന്നു സ്റ്റോക്കിനെ റിലഗേറ്റ് ചെയ്യാതെ ലീഗിൽ നിർത്തിയത്. ഈ പുതിയ കരാറിൽ സന്തോഷം ഉണ്ടെന്ന് ലീ ഗ്രാന്റ് കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.