ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്ക്വാഡ് ചെൽസിക്ക് ആണ് എന്ന് എല്ലാവരും പറയുന്നത് തെറ്റായ കാര്യമാണെന്ന് ചെൽസി പരിശീലകൻ ഫ്രാങ്ക് ലമ്പാർഡ്. ഇന്നലെ എവർട്ടണ് എതിരായ പരാജയത്തിന് ശേഷം സംസാരിക്കുക ആയിരുന്നു ലമ്പാർഡ്. മറ്റു മാനേജർമാരും ഫുട്ബോൾ നിരീക്ഷകരും ചെൽസി പ്രീമിയർ ലീഗ് കിരീടം നേടുമെന്നും അവർക്കാണ് ഏറ്റവും മികച്ച സ്ക്വാഡ് ഉള്ളത് എന്നും പയുന്നുണ്ട്. അത് തെറ്റായ വാദമാണ്. ലമ്പാർഡ് പറഞ്ഞു.
മികച്ച സ്ക്വാഡ് എന്നാൽ അവസാന നാലു വർഷമായി ഇവിടെ ലീഗ് കിരീടങ്ങൾ നേടുന്ന ടീമുകളെ നോക്കണം. അവർ വർഷങ്ങളായി ടീം ഒരുക്കുക ആണ്. അവർക്ക് സ്ക്വാഡ് സ്ട്രൈക്കർമാരായി നിറഞ്ഞിരിക്കുക ആണ്. കൊല്ലത്തിൽ 30 ഗോളുകൾ അടിക്കുന്ന താരങ്ങളുടെ നിര തന്നെ അവരുടെ സ്ക്വാഡിൽ ഉണ്ട്. മധ്യനിരയിൽ കിരീടം നേടി പരിചയ സമ്പത്തുള്ളവർ ഉണ്ട്. ലമ്പാർഡ് പറയുന്നു. എന്നാൽ ചെൽസിക്ക് ഉള്ളത് ഒരു യുവ നിരയാണ്. യുവ നിരയ്ക്ക് സ്ഥിരത വരേണ്ടതുണ്ട്. ചെൽസി ഒരു മികച്ച സ്ക്വാഡായി മാറാൻ ഇനിയും സമയം വേണം എന്നും ലമ്പാർഡ് പറഞ്ഞു.