“റിലഗേഷൻ ഒഴിവാക്കണം എങ്കിൽ എവർട്ടൺ കൂടുതൽ നിലവാരം കാണിക്കണം” – ലമ്പാർഡ്

ഇന്നലെ വെസ്റ്റ് ഹാാമിനോട് പരാജയപ്പെട്ട എവർട്ടൺ റിലഗേഷം സോണിന് വെറും മൂന്ന് പോയിന്റ് മാത്രം അകലെയാണ്. എവർട്ടൺ കൂടുതൽ നിലവാരവും മികവും കാണിച്ചാൽ മാത്രമേ ടീമിന് റിലഗേഷൻ ഒഴിവാക്കാൻ ആകു എന്ന് എവർട്ടൺ പരിശീലകൻ ലമ്പാർഡ് മത്സര ശേഷം പറഞ്ഞു.

“ഞങ്ങൾ ഇപ്പോൾ ഈ സ്ഥിതിയിലാണ് എന്നതാണ് യാഥാർത്ഥ്യം അത് അറിയാം, പക്ഷേ ഞങ്ങൾക്ക് 10 മത്സരങ്ങളും ധാരാളം പോയിന്റുകളും മുന്നിൽ ഉണ്ട്,” ലമ്പാർഡ് പറഞ്ഞു. “ഞങ്ങൾ അവസാന ആഴ്ചകളിൽ കാണിച്ച പുരോഗമന പാതയിൽ തുടരുകയാണെങ്കിൽ, ഞങ്ങൾ റിലഗേഴൻ ഒഴിവാക്കും എന്ന് എനിക്ക് വിശ്വാസമുണ്ട്.” ലമ്പാർഡ് പറയുന്നു.

ഇപ്പോൾ കണിക്കുന്നതിനേക്കാൾ മികവ് ടീം കാണിക്കേണ്ടതുണ്ട്. ടീം പുരോഗതിയുടെ പാതയിലാണ് അതുകൊണ്ട് തന്നെ ആരാധകർക്ക് ഞങ്ങൾ പ്രീമിയർ ലീഗിൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകാൻ തനിക്ക് ആകും എന്നും ലമ്പാർഡ് പറഞ്ഞു.