ചെൽസിയുടെ ഈ മോശം ഫോം താൻ പ്രതീക്ഷിച്ചതായിരുന്നു എന്ന് ചെൽസി പരിശീലകൻ. ഇത് വേദനയുടെ കാലമാാണ്. ചെൽസി ഇപ്പോൾ മാറ്റത്തിന്റെ സമയത്താണ്. ഏതു ടീമും വീണ്ടും ഒരുക്കി വരുമ്പോൾ വേദനയുടെ കാലം ഉണ്ടാകുന്നത് സാധാരണ ആണ് എന്ന് ചെൽസി പരിശീലകൻ പറഞ്ഞു. ഇന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ പരാജയപ്പെട്ട ശേഷം സംസാരിക്കുക ആയിരുന്നു ലമ്പാർഡ്.
അവസാന ആറു മത്സരങ്ങളിൽ ആകെ നാലു പോയിന്റ് മാത്രമാണ് ലമ്പാർഡിന്റെ ടീം സ്വന്തമാക്കിയത്. എന്നാൽ ഈ മോശം ഫോം വരന്നത് സ്വാഭാവികമാണ് എന്ന് ലമ്പാർഡ് പറയുന്നു. താൻ സീസൺ തുടക്കത്തിൽ തന്നെ ചെൽസി കിരീട പോരാട്ടത്തിൽ ഇല്ല എന്ന് പറഞ്ഞിരുന്നു. അത് തനിക്ക് ടീമിനെ കുറിച്ച് ബോധ്യമുള്ളത് കൊണ്ടാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇത് യുവ ടീമാണ്. പല താരങ്ങളും മറ്റു ലീഗുകളിൽ നിന്ന് വന്നവരാണ്. അവർക്ക് ഇവിടുത്തെ സാഹചര്യങ്ങളുമായി ഇണങ്ങാൻ സമയം വേണം. ലമ്പാർഡ് പറഞ്ഞു. തന്റെ ജോലിയെ കുറിച്ച് ആശങ്ക ഇല്ല എന്നും ടീമിനെ ഫോമിലേക്ക് തിരികെ എത്തിക്കൽ ആണ് ലക്ഷ്യം എന്നും കോമാൻ പറഞ്ഞു.