ഫ്രാങ്ക് ലമ്പാർഡിനെ എവർട്ടൺ പുറത്താക്കി

Picsart 23 01 24 01 24 16 856

പ്രീമിയർ ലീഗ് ക്ലബ് എവർട്ടൺ അവരുടെ പരിശീലകൻ ഫ്രാങ്ക് ലമ്പാർഡിനെ പുറത്താക്കി. ക്ലബ് റിലഗേഷൻ ഭീഷണിയിൽ ആയതിനാലാണ് ക്ലബ് ലമ്പാർഡിനെ പുറത്താക്കാൻ കാരണം. ഇപ്പോൾ എവർട്ടൺ 19-ാം സ്ഥാനത്ത് നിൽക്കുകയാണ്. കഴിഞ്ഞ ദിവസം വെസ്റ്റ് ഹാം യുണൈറ്റഡിനോട് 2-0ന്റെ പരാജയം എവർട്ടൺ ഏറ്റുവാങ്ങിയിരുന്നു.

ലമ്പാർ 23 01 24 01 24 29 488

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് ടേബിളിൽ 16-ാം സ്ഥാനത്ത് നിൽക്കുമ്പോൾ ആയിരുന്നു എവർട്ടൺ ടീമിന്റെ ചുമതല ലാമ്പാർഡ് ഏറ്റെടുക്കുന്നത്. അന്ന് റിലഗേഷനിൽ നിന്ന് എവർട്ടണെ രക്ഷിക്കാൻ ലമ്പാർഡിനായി. എന്നാൽ ഈ സീസണിൽ കാര്യ‌ങ്ങൾ മെച്ചപ്പെടുത്താൻ ലമ്പാർഡിനായില്ല.

അവസാന 10 മത്സരങ്ങളിൽ എവർട്ടണ് ജയിക്കാൻ ആയിട്ടില്ല. ആദ്യ 20 മത്സരങ്ങളിൽ നിന്ന് 15 പോയിന്റുകൾ മാത്രമേ എവർട്ടണ് നേടാൻ ആയിട്ടുള്ളൂ. അവസാന രണ്ടു സീസണുകൾക്ക് ഇടയിൽ എവർട്ടൻ പുറത്താക്കുന്ന നാലാമത്തെ മാനേജർ ആണ് ലമ്പാർഡ്. കാർലോ ആൻസലോട്ടി, റാഫേൽ ബെനിറ്റസ്, ഡങ്കൻ ഫെർഗൂസൺ എന്നിവരും നേരത്തെ പുറത്തായിരുന്നു.