തന്റെ ചെൽസി ടീം യുവനിര ആണെന്നും അവർ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കണം എങ്കിൽ സമയം നൽകേണ്ടതുണ്ട് എന്നും ചെൽസി പരിശീലകൻ ലമ്പാർഡ്. ഈ യുവ ടീമിൽ നിന്ന് സ്ഥിരത ആവശ്യപ്പെടുന്നത് ശരിയല്ല എന്ന് ലമ്പാർഡ് പറഞ്ഞു. മറ്റു പ്രീമിയർ ലീഗിലെ വലിയ താരങ്ങളെ പോലെ എല്ലാ കളിക്കും വൻ പ്രകടനങ്ങൾ നടത്തുക യുവതാരങ്ങൾക്ക് ആകില്ല. അദ്ദേഹം പറയുന്നു. 27, 28 വയസ്സുള്ള താരങ്ങൾ ആണ് അങ്ങനെ സ്ഥിരമായി പെർഫോം ചെയ്യുക എന്ന് ലമ്പാർഡ് പറഞ്ഞു.
ഇപ്പോൾ ചെൽസിയുടെ യുവതാരങ്ങൾ നടത്തുന്ന പ്രകടനം തൃപ്തികരമാണ്. ഇവരിൽ നിന്ന് കൂടുതൽ ആവശ്യപ്പെടാൻ കഴിയില്ല എന്നും ലമ്പാർഡ് പറയുന്നു. ചെൽസിക്ക് വലിയ ടാലന്റുള്ള യുവതാരങ്ങൾ ഉണ്ട്. സമയം കൊടുത്താൽ ഈ സ്ക്വാഡ് ലോകോത്തര ടീമായി മാറും എന്നും ലമ്പാർഡ് പറഞ്ഞു. ഹവേർട്സും വെർണറും ഒക്കെ അവസാന മത്സരത്തിൽ ഗോൾ കണ്ടെത്തിയതിൽ സന്തോഷം ഉണ്ട് എന്നും ലമ്പാർഡ് പറഞ്ഞു.