ആഴ്സണൽ സ്ട്രൈക്കർ ലകാസെറ്റ് ഇനി ഈ മാസം കളിക്കില്ല. കാലിനേറ്റ പരിക്ക് കാരണമാണ് ലകാസെറ്റിന് പുറത്തിരിക്കേണ്ടി വരുന്നത്. പ്രീസീസൺ മുതൽ പരിക്ക് കാരണം ബുദ്ധിമുട്ടുന്നുണ്ടായിരുന്നു ലകാസെറ്റെ. എന്നിട്ടും താരം പരിക്കുമായി കളി തുടരുകയായിരുന്നു. പരിക്ക് പൂർണ്ണമായും ഭേദമാകാൻ വേണ്ടിയാണ് ഈ കാലയളവ് എടുക്കുന്നത്. ലീഗിൽ ആദ്യ നാലു മത്സരങ്ങളിൽ നിന്ന് ലകാസെറ്റെ രണ്ട് ഗോളുകൾ നേടിയിരുന്നു.
ലകാസെറ്റെ പരിക്ക് കാരണം പുറത്താകും എങ്കിലും ആഴ്സണലിന്റെ മറ്റു താരങ്ങൾ ഒക്കെ പരിക്ക് മാറി ഫസ്റ്റ് ടീമിനൊപ്പം ചേർന്നു. ബെല്ലെറിൻ, ഹോൾഡിംഗ്, ടിയേർനി, മാവ്രോപാനോസ് എന്നിവരൊക്കെ പരിക്ക് മാറി എത്തിയതായും ആഴ്സണൽ വ്യക്തമാക്കി.