ആഴ്സണലിനെ ഈ സീസണിൽ ഫ്രഞ്ച് ഡിഫൻഡർ ലോറന്റ് കൊഷേൽനി നയിക്കും. ആഴ്സ്ണലിന്റെ പുതിയ പരിശീലകനായ ഉനായ് എമിറിയാണ് കൊഷേൽനിയെ ക്യാപ്റ്റനായി നിയമിച്ചത്. മെറ്റെസാകർ വിരമിച്ചതോടെ സ്ഥിര ക്യാപ്റ്റനില്ലാതെ ഇരിക്കുകയായിരുന്നു ആഴ്സണൽ. ഇപ്പോൾ പരിക്കിന്റെ പിടിയിൽ ഉള്ള കൊഷേൽനി സീസൺ ആരംഭത്തിൽ ആഴ്സണലിനൊപ്പം ഇല്ല.
കൊഷേൽനിയുടെ അഭാവത്തിൽ ക്യാപ്റ്റന്മാരായി നാലു പേരെ കൂടെ എമിറെ തിരഞ്ഞെടുത്തു. പീറ്റർ ചെക്, ഓസിൽ, റാംസി, ജാക്ക തുടങ്ങിയവരും ക്യാപ്റ്റൻ ആം ബാൻഡ് അണിയുമെന്ന് പരിശീലികബ് അറിയിച്ചു. ടീമിൽ ഒരു പാട് ലീഡേഴ്സ് ഉണ്ടാകണമെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും യുനായ് എമിറെ പറഞ്ഞു.
നാളെ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തോടെയാണ് ആഴ്സണലിന്റെ സീസൺ ആരംഭിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial