ആരെയും സൈൻ ചെയ്തില്ല എങ്കിൽ കരയാൻ ഒന്നും പോകുന്നില്ല എന്ന് ക്ലോപ്പ്

ലിവർപൂൾ ഇപ്പോൾ പ്രീമിയർ ലീഗിൽ പതറുകയാണ്. പരിക്കാണ് ലിവർപൂളിനെ അലട്ടുന്ന പ്രധാന പ്രശ്നം. സെന്റർ ബാക്കിൽ കളിക്കാൻ ആളില്ലാതെ ഇപ്പോൾ ഹെൻഡേഴ്സണും ഫബിനോയും ആണ് ലിവർപൂൾ ഡിഫൻസിൽ കളിക്കുന്നത്. ഒരു സെന്റർ ബാക്കിനെ സൈൻ ചെയ്യാൻ ക്ലോപ്പ് ആഗ്രഹിക്കുന്നുണ്ട് എങ്കിലും മാനേജ്മെന്റ് ഇതുവരെ സമ്മതം മൂളിയിട്ടില്ല.

ആരെയും സൈൻ ചെയ്തില്ല എങ്കിൽ താൻ കരയാൻ ഒന്നും പോകുന്നില്ല എന്ന് ക്ലോപ്പ് പറഞ്ഞു. താൻ അഞ്ചു വയസ്സുള്ള കുഞ്ഞ് അല്ല എന്നും ക്ലോപ്പ് പറഞ്ഞു. താൻ ആഗ്രഹിച്ചത് ഒന്നും ഒരിക്കലും കിട്ടിയിട്ടില്ല. അതുകൊണ്ടിത് വലിയ പ്രശ്നമല്ല എന്നും ക്ലോപ്പ് പറയുന്നു. ഒരു സെന്റർ ബാക്കിനെ എത്തിച്ചാൽ ടീം മെച്ചപ്പെടും. എന്നാൽ അത് തന്റെ തീരുമാനം അല്ല എന്നും തീരുമാനം എടുക്കേണ്ടവർ ക്ലബിനെ ഭരിക്കുന്നവർ ആണെന്നും ക്ലോപ്പ് പറഞ്ഞു‌. പുതിയ താരം എത്തിയില്ല എങ്കിലും താൻ ഈ സ്ക്വാഡിനെ വെച്ച് പോരാടും എന്നും ക്ലോപ്പ് പറഞ്ഞു.

Previous articleഡിക്ക്വെല്ലയുടെ ശതകം നിഷേധിച്ച് ജെയിംസ് ആന്‍ഡേഴ്സണ്‍, ശ്രീലങ്കയ്ക്ക് മികച്ച സ്കോര്‍
Next article26 വര്‍ഷത്തിന് ശേഷം ശ്രീലങ്കയിലെ ഒരു ടെസ്റ്റ് ഇന്നിംഗ്സിലെ മുഴുവന്‍ വിക്കറ്റും നേടി ഫാസ്റ്റ് ബൗളര്‍മാര്‍