“വാർ ഇത്രയും സമയം എടുക്കുന്നത് ശരിയല്ല” – ക്ലോപ്പ്

- Advertisement -

VAR തീരുമാനങ്ങൾ എടുക്കാൻ ഇത്രയും സമയം എടുക്കുന്നത് ശരിയല്ല എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ഇന്നലെ വോൾവ്സിനെതിരായ മത്സരത്തിൽ ലിവർപൂൾ നേടിയ ഗോളിൽ ഹാൻഡ്ബാൾ ഉണ്ടോ എന്ന് നോക്കാൻ വാർ ഒരുപാട് സമയം എടുത്തിരുന്നു‌. എന്ന എന്തിനാണ് ഹാൻഡ്ബോൾ നോക്കാൻ ഇത്ര സമയം എടുക്കുന്നത് എന്ന് ക്ലോപ്പ് ചോദിക്കുന്നു. റഫറി സ്ക്രീനിൽ ചെന്ന് പരിശോധിക്കണം എന്നും ഇംഗ്ലണ്ടിൽ എന്ത് കൊണ്ട് സ്ക്രീൻ ഉപയോഗിക്കാൻ റഫറി തയ്യാറാകുന്നില്ല എന്നും ക്ലോപ്പ് ചോദിക്കുന്നു.

ഓഫ്സൈഡിന് സമയം എടുക്കുന്നത് പ്രശ്നമില്ല എന്നും എന്നാൽ ഹാൻഡ്ബാളും ഫൗളുമൊക്കെ പെട്ടെന്ന് തീരുമാനം എടുക്കാൻ കഴിയുന്ന കാര്യമാണെന്നും ക്ലോപ്പ് പറഞ്ഞു. ഇന്നലെ മത്സരത്തിൽ വാർ വോൾവ്സ് നേടിയ ഗോൾ നിഷേധിക്കുകയും ചെയ്തിരുന്നു. വാറിന്റെ പ്രവർത്തന രീതി ശരിയല്ല എന്ന് വോൾവ്സ് പരിശീലകൻ നുനോയും പറഞ്ഞു. വാർ തീരുമാനങ്ങൾ സ്റ്റേഡിയത്തിന് കിലോമീറ്ററുകൾ ദൂരെ നിന്നാണ് എടുക്കുന്നത് എന്നത് അംഗീകരിക്കാൻ ആവില്ല എന്നും നുനോ പറഞ്ഞു.

Advertisement