“സഹലിനെ മികച്ച കളിക്കാരൻ ആക്കാൻ ഏറ്റവും അനുയോജ്യൻ താൻ തന്നെ” – ഷറ്റോരി

സഹൽ അബ്ദുൽ സമദിനെ മികച്ച കളിക്കാരൻ ആക്കാൻ തനിക്ക് ആകും എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി. കഴിഞ്ഞ ദിവസം നടന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ സഹലിനെ ഷറ്റോരി പിൻവലിച്ചിരുന്നു. എന്നാൽ ഇത് തികച്ചും ടാക്ടിക്കലായ തീരുമാനം ആണെന്ന് ഷറ്റോരി പറഞ്ഞു.

മത്സരത്തിൽ സ്ട്രൈക്കർക്ക് പിറകിൽ ഒരു ശക്തമായ സാന്നിദ്ധ്യം വേണമെന്ന് തനിക്ക് തോന്നി. അതാണ് സഹലിനെ മാറ്റാൻ കാരണം. സഹലിനെ കുറിച്ച് താൻ ഒന്നും പറയുന്നില്ല എന്നും. സഹൽ തനിക്ക് ഏറെ പ്രിയപ്പെട്ട താരമാണെന്നും ഷറ്റോരി പറഞ്ഞു. സഹലിനെ മികച്ച താരമാക്കി മാറ്റാൻ ഏറ്റവും അനുയോജ്യനായ പരിശീലകൻ താൻ തന്നെയാണ്. ഷറ്റോരി പറഞ്ഞു. പക്ഷെ സഹലിന് ആവശ്യം സമയാണെന്നും ഷറ്റോരി കൂട്ടിച്ചേർത്തു.

Previous articleഅമേരിക്കയിലെ ഓഫറുകൾ നിരസിച്ചു, ഇനിയേസ്റ്റ ജപ്പാനിൽ തന്നെ തുടരും
Next article“വാർ ഇത്രയും സമയം എടുക്കുന്നത് ശരിയല്ല” – ക്ലോപ്പ്