ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലായെങ്കിൽ താരങ്ങളെ ആകർഷിക്കുക ബുദ്ധിമുട്ടാണ് ” – ക്ലോപ്പ്

- Advertisement -

ലിവർപൂൾ ഇപ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് പുറത്താണ്. എന്നാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ വേണ്ടി ലിവർപൂൾ എല്ലാ കഴിവും ഉപയോഗിച്ച് ശ്രമിക്കും എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ് പറഞ്ഞു. ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിച്ചില്ല എങ്കിൽ പുതിയ ട്രാൻസ്ഫറിൽ താരങ്ങളെ ആകർഷിക്കുക അത്ര എളുപ്പമല്ല എന്ന് ക്ലോപ്പ് പറയുന്നു. എന്നാൽ അതിനും അപ്പുറം സാമ്പത്തിക നേട്ടങ്ങളാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത കൊണ്ട് ലഭിക്കുന്നത് എന്ന് ക്ലോപ്പ് പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് മനോഹരമായ പോരാട്ടമാണ്. എങ്കിലും ക്ലബിന് പ്രധാനം ക്ലബിന്റെ സാമ്പത്തിക നേട്ടങ്ങളാണ് എന്നും. അത് പ്രാധാന്യമുള്ളതാണ് എന്നും ക്ലോപ്പ് പറഞ്ഞു. എന്നാൽ തന്നോട് ക്ലബ് ഉടമകൾ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടണം എന്ന് സമ്മർദ്ദം ഒന്നും ചെലുത്തുന്നില്ല എന്നും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയില്ല എന്ന് വെച്ച് ഒന്നും സംഭവിക്കില്ല എന്നും ക്ലോപ്പ് പറഞ്ഞു.

Advertisement