ഇത്തവണ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ലിവർപൂളിന് ആയേക്കില്ല എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ഇപ്പോൾ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്താണ് ലിവർപൂൾ ഉള്ളത്. നാലാമതുള്ള ചെൽസിയെക്കാൾ ഏഴു പോയിന്റ് പിറകിൽ. ഇനി ശേഷിക്കുന്ന അഞ്ചു മത്സരങ്ങളും വിജയിച്ചാലും ലിവർപൂൾ നാലാമത് എത്താനുള്ള സാധ്യത വളരെ കുറവാണെന്ന് ക്ലോപ്പ് പറയുന്നു. എന്നാലും അവസാനം വരെ പൊരുതും എന്നും ബാക്കിയുള്ള മത്സരങ്ങൾ എല്ലാം വിജയിക്കാൻ നോക്കുമെന്നും ക്ലോപ്പ് പറഞ്ഞു.
ഈ സീസൺ ലിവർപൂളിന് കടുപ്പമുള്ളതായിരുന്നു. ലീഗിൽ പൊരുതാൻ മാത്രം ശക്തി ലിവർപൂളിന് ഉണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞു. താൻ പരാതി പറയുന്നതല്ല എന്നും എന്നാലും ലിവർപൂൾ വലിയ പരിക്കുകൾ തന്നെ നേരിട്ടു എന്ന് ക്ലോപ്പ് പറഞ്ഞു. കാലൊടിഞ്ഞ് മുടന്തുക ആയിരുന്ന ലിവർപൂൾ മധ്യനിര താരങ്ങളെ ഡിഫൻസിൽ കളിപ്പിക്കേണ്ടി വന്നതോടെ ടീമിന്റെ നടുവും ഒടിഞ്ഞു എന്ന് ക്ലോപ്പ് പറഞ്ഞു. നാളെ ലീഗിൽ സൗതാമ്പ്ടണെ നേരിടാൻ ഇരിക്കുകയാണ് ക്ലോപ്പിന്റെ ലിവർപൂൾ.