ശസ്ത്രക്രിയക്ക് വിധേയനായി ബാഴ്‌സലോണ യുവതാരം അൻസു ഫാതി

Ansu Fati Barcelona Injury
- Advertisement -

പരിക്കിനെ തുടർന്ന് ഏറെ കാലമായി ടീമിൽ നിന്ന് പുറത്തു നിൽക്കുന്ന ബാഴ്‌സലോണ താരം അൻസു ഫാതി ശസ്ത്രക്രിയക്ക് വിധേയനായി. പോർട്ടോയിൽ വെച്ചാണ് യുവതാരം ശസ്ത്രക്രിയക്ക് വിധേയനായത്. ബാഴ്‌സലോണ തന്നെയാണ് യുവതാരം ശസ്ത്രക്രിയക്ക് വിധേയനായ കാര്യം അറിയിച്ചത്. ബാഴ്‌സലോണ ക്ലബ് ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിലാണ് പോർട്ടോയിൽ വെച്ച് താരത്തിന്റെ ശസ്ത്രക്രിയ നടന്നത്.

കഴിഞ്ഞ നവംബർ മൂലം ഫാതി പരിക്കിനെ തുടർന്ന് ടീമിൽ നിന്ന് പുറത്താണ്. താരം പരിക്ക് മാറി 4 മാസത്തിനുള്ളിൽ തിരിച്ചെത്തുമെന്ന് കരുതിയെങ്കിലും താരത്തിന്റെ പരിക്ക് വിചാരിച്ച പോലെ ബേധമായിരുന്നില്ല. തുടർന്നാണ് വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാവാൻ താരം തീരുമാനിച്ചത്. ശസ്ത്രക്രിയക്ക് വിധേയനായതോടെ താരത്തിന് ഈ വർഷം നടക്കുന്ന യൂറോ കപ്പ് നഷ്ട്ടമാകും.

Advertisement