ലിവർപൂൾ ഈ ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായ സൈനിങ്ങുകൾ നടത്താൻ സാധ്യത ഇല്ല എന്ന സൂചന നൽകി പരിശീലകൻ യുർഗൻ ക്ളോപ്പ്. പരിക്ക് മാറി തിരിച്ചെത്തിയ ചേംബർലിനും യുവ താരം റിഹാൻ ബ്രവ്സ്റ്ററും ആദ്യ ഇലവനിലെ സ്ഥാനത്തിനായി പോരാട്ടത്തിൽ ഉണ്ടാകും എന്നും ക്ളോപ്പ് വ്യക്തമാക്കി.
കഴിഞ്ഞ സീസണിൽ കേവലം 2 മത്സരങ്ങൾ മാത്രമാണ് ചേംബർലിൻ കളിച്ചത്. പിന്നീട് കാലിന് ഗുരുതര പരിക്കേറ്റ് പിന്മാറിയ താരം ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. ലിവർപൂൾ ഏറെ പ്രതീക്ഷ വെക്കുന്ന താരമാണ് 19 വയസുകാരനായ റിഹാൻ. ഇവർ രണ്ട് പേരും പുതിയ സൈനിങ്ങുകൾ പോലെ തന്നെയാണ് എന്നാണ് ക്ളോപ്പ് വെളിപ്പെടുത്തിയത്. ആഗസ്റ്റ് 8 വരെ ട്രബ്‌സ്ഫർ വിൻഡോയുണ്ട്. സാധ്യതകൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കും. എങ്കിലും അത് വലിയൊരു ട്രാൻസ്ഫർ നടത്താനുള്ള സാധ്യതയായി കാണേണ്ടതില്ല എന്നും ലിവർപൂൾ പരിശീലകൻ കൂട്ടി ചേർത്തു.
 
					












