അടുത്ത സീസണ് മുമ്പ് ടീം ശക്തമാക്കും എന്ന് ക്ലോപ്പ്

Newsroom

അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ലിവർപൂൾ ടീം ശക്തമാക്കും എന്ന് യർഗൻ ക്ലോപ്പ്. ടീമിനുള്ളിൽ ചില മാറ്റങ്ങൾ ആവശ്യമാണെന്ന് ക്ലോപ്പ് സമ്മതിക്കുന്നു. എന്നാൽ വലിയ പേരുള്ള കളിക്കാരെ കൊണ്ടുവരുന്നതിന് പകരം “സ്മാർട്ട് റിക്രൂട്ട്‌മെന്റ്” ആണ് ആവശ്യം എന്ന് അദ്ദേഹം പറഞ്ഞു.

Picsart 23 01 17 07 23 13 901

“ഈ വേനൽക്കാലത്ത് ഞങ്ങൾ എന്ത് ചെയ്താലും ചില ആളുകൾക്ക് മതിയാകില്ല,” ക്ലോപ്പ് പറഞ്ഞു. “എന്നാൽ മികച്ച റിക്രൂട്ട്‌മെന്റിനൊപ്പം, ഞങ്ങൾ തീർച്ചയായും മെച്ചപ്പെടും.” ക്ലോപ്പ് പറഞ്ഞു.

“ഞാൻ ഒരു മോശം മാനേജരല്ല, ഞങ്ങളുടെ കളിക്കാരുടെ മോശമല്ല, അടുത്ത വർഷം ഞങ്ങൾ ചില മാറ്റങ്ങൾ വരുത്തിയാൽ ശരിയായ പാതയിൽ ആകും.” – ക്ലോപ്പ് പറഞ്ഞു

ലിവർപൂളിന് ഇതുവരെ ഈ സീസൺ നിരാശാജനകമായിരുന്നു‌. നിലവിൽ പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്ത് നിൽക്കുകയാണ് ലിവർപൂൾ. ചാമ്പ്യൻസ് ലീഗിൽ നിന്ന് ക്വാർട്ടർ ഫൈനൽ കാണാതെ റയൽ മാഡ്രിഡിനോട് തോറ്റ് പുറത്താകുകയും ചെയ്തു.