ഭക്ഷണം കഴിക്കാനില്ലാത്ത അവസ്ഥ വന്നാലും ലിവർപൂൾ അല്ലാതെ ഒരു ഇംഗ്ലീഷ് ക്ലബിനെയും പരിശീലിപ്പിക്കില്ല എന്ന് ക്ലോപ്പ്

Newsroom

ഈ സീസൺ അവസാനം ലിവർപൂൾ വിടും എന്ന് പ്രഖ്യാപിച്ച യർഗൻ ക്ലോപ്പ് താൻ ഒരിക്കലും ഇംഗ്ലണ്ടിൽ ലിവർപൂൾ അല്ലാതെ മറ്റൊരു ക്ലബിനെയും പരിശീലിപ്പിക്കില്ല എന്ന് ക്ലോപ്പ് പറഞ്ഞു. “അടുത്ത വർഷം താൻ ഒരു ക്ലബ്ബിലും ഇല്ല, രാജ്യത്തിനെയും പരിശീലിപ്പിക്കില്ല”. ക്ലോപ്പ് പത്ര സമ്മേളനത്തിൽ പറഞ്ഞു.

ക്ലോപ്പ് 24 01 26 23 13 51 151

“മറ്റൊരു ഇംഗ്ലീഷ് ക്ലബിനെയും ഒരിക്കലും താൻ പരിശീലിപ്പിക്കില്ല. എനിക്ക് കഴിക്കാൻ ഒന്നുമില്ലാത്ത അവസ്ഥ വന്നാലും അത് നടക്കില്ല”. ക്ലോപ്പ് പറഞ്ഞു. സർ അലക്‌സ് ഫെർഗൂസൺ ഒരിക്കൽ ക്ലബ് വിടാൻ തീരുമാനിക്കുകയും അത് മാറ്റുകയും ചെയ്തിരുന്നു. അതുപോലെ ക്ലോപ്പിന്റെ മനസ്സ് മാറുമോ എന്ന് മാധ്യമങ്ങൾ ചോദിച്ചു. അതിന് ഉത്തരമായി. അങ്ങനെ ഉണ്ടാകില്ല എന്നും. എൻ്റെ മനസ്സ് മാറ്റാൻ ഒന്നു കൊണ്ടും ആകില്ല എന്നും ക്ലോപ്പ് പറഞ്ഞു.

എൻ്റെ പിൻഗാമി ആരാകണമെന്ന് ഞാൻ ഒന്നും ക്ലബിനോട് പറയില്ല എന്നും. ലിവർപൂളിന് അനുയോജ്യമായ ഒരു പരിഹാരം കണ്ടെത്താൻ നിരവധി ആളുകൾ ക്ലബിൽ ഉണ്ടെന്നും ക്ലോപ്പ് പറഞ്ഞു.