മാഞ്ചസ്റ്റർ സിറ്റി നാലു കിരീടങ്ങളും നേടും എന്ന് ക്ലോപ്പ്

- Advertisement -

മാഞ്ചസ്റ്റർ സിറ്റി നാലു കിരീടങ്ങളും നേടും എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇതുവരെ ഒരു ടീമും നാലു കിരീടങ്ങൾ ഒരു സീസണിൽ നേടിയിട്ടില്ല. ആ നേട്ടത്തിൽ എത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് ആകും എന്നാണ് ക്ലോപ്പ് പറയുന്നത്. ഇപ്പോൾ തന്നെ ഇംഗ്ലീഷ് ലീഗ് കപ്പ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിട്ടുണ്ട്. ഇനി മൂന്ന് കപ്പിലും കിരീട സാധ്യതയും ഉണ്ട്.

ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടറിൽ ഉള്ള സിറ്റി എഫ് എ കപ്പിന്റെ സെമി ഫൈനലിലും ഉണ്ട്. എഫ് എ കപ്പിൽ മാഞ്ചസ്റ്റർ സിറ്റി തന്നെ ആണ് അവശേഷിക്കുന്ന ടീമുകളിൽ കരുത്തർ‌. അതുകൊണ്ട് അവിടെ വൻ പ്രതീക്ഷ തന്നെ സിറ്റിക്ക് ഉണ്ട്. ഒപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സിറ്റിയാണ് ഒന്നാമത് നിൽക്കുന്നത്‌. അവിടെ ലിവർപൂളാണ് സിറ്റിയുടെ വെല്ലുവിളി. മാഞ്ചസ്റ്റർ സിറ്റിയെ പുറത്ത് നിന്ന് ഒരാൾ വീക്ഷിക്കുമ്പോൾ അവർക്ക് തോന്നുക സിറ്റി എല്ലാ കിരീടവും നേടും എന്നാണ്. ക്ലോപ്പ് പറഞ്ഞു. അതാണ് തനിക്കും സിറ്റിയുടെ കാര്യത്തിൽ തോന്നുന്നത്. ക്ലോപ്പ് പറഞ്ഞു.

Advertisement