തോൽവിക്ക് കാറ്റിനെ പഴിച്ച് ക്ളോപ്പ്, പുതിയ മൗറീഞ്ഞോ എന്ന് ആരാധകർ

എഫ് എ കപ്പിൽ വോൾവ്സിനോട് തോറ്റ് പുറത്തായതിന് വിചിത്ര ന്യായീകരണവുമായി ലിവർപൂൾ പരിശീലകൻ യുർഗൻ ക്ളോപ്പ്. മൈതാനത്തെ കാറ്റ് തങ്ങളുടെ തോൽവിക്ക് കാരണങ്ങളിൽ ഒന്നായി എന്ന ക്ളോപ്പിന്റെ വാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. കാറ്റ് കാരണം കളിക്കാർ പന്ത് നിയന്ത്രിക്കാൻ ഏറെ വിഷമിച്ചു എന്നാണ് ക്ളോപ്പിന്റെ കണ്ടെത്തൽ.

ക്ളോപ്പിന്റെ ഈ വാദത്തെ ട്രോളുകൾ കൊണ്ട് മൂടുകയാണ് എതിർ ആരാധകർ. ലിവർപൂളിൽ എത്തി ഇതുവരെ ഒരു കിരീടം പോലും നേടാനാവാത്ത ക്ളോപ്പ് തോൽവിക്ക് പുതിയ ന്യായീകരണങ്ങൾ കണ്ടെത്തുന്നു എന്നാണ് അവരുടെ കളിയാക്കൽ. നേരത്തെ ഇത്തരം വിചിത്ര ന്യായീകരണങ്ങൾ കണ്ടെത്തി വാർത്താ സമ്മേളങ്ങളിൽ പറഞ്ഞിരുന്ന ജോസ് മൗറീഞ്ഞോയുടെ പുതിയ അവതാരമായാണ് പലരും ക്ളോപ്പിന്റെ ഇപ്പോഴത്തെ ന്യായങ്ങളെ കാണുന്നത്. നേരത്തെ ലീഗ് കപ്പിൽ നിന്നും ലിവർപൂൾ തോറ്റ് പുറത്തായിരുന്നു.

Previous article53 പന്തില്‍ 99 റണ്‍സ് നേടിയിട്ടും ടീം ജയിച്ചില്ല, ഒടുവില്‍ സൂപ്പര്‍ ഓവറില്‍ ആ കര്‍ത്തവ്യം നിര്‍വഹിച്ച് സോഫി ഡിവൈന്‍, തോല്‍വിയിലും തിളങ്ങി മന്ഥാന
Next articleജോബി ജസ്റ്റിൻ എന്നാൽ ഗോൾ തന്നെ!! പത്തു പേരുമായി കളിച്ചിട്ടും ഈസ്റ്റ് ബംഗാളിന് ജയം