സൗതാപ്റ്റണിനു എതിരായ മത്സരത്തിൽ ക്ലോപ്പ് ടച്ച് ലൈനിൽ ഉണ്ടാവില്ല,ലിവർപൂൾ പരിശീലകനു വിലക്ക്

Wasim Akram

ഇന്ന് ലോകകപ്പിന് മുമ്പ് അവസാന പ്രീമിയർ ലീഗ് മത്സരത്തിൽ സൗതാപ്റ്റണിനെ നേരിടുന്ന ലിവർപൂളിന് തിരിച്ചടി. അവരുടെ പരിശീലകൻ ക്ലോപ്പ് ടച്ച് ലൈനിൽ ഇന്ന് ഉണ്ടാവില്ല. ഒക്ടോബർ 16 നു നടന്ന മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിൽ സൈഡ് ലൈൻ റഫറിയോട് കയർത്ത ക്ലോപ്പിന് അന്ന് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു.

എന്നാൽ അന്ന് 30,000 പൗണ്ട് പിഴ ഒടുക്കി ക്ലോപ്പ് വിലക്കിൽ നിന്നു രക്ഷപ്പെട്ടിരുന്നു. എന്നാൽ ഇതിന് എതിരെ അപ്പീൽ പോയ ഫുട്‌ബോൾ അസോസിയേഷനു അനുകൂലമായ വിധി ഉണ്ടായതോടെ ക്ലോപ്പ് വിലക്ക് നേരിടുക ആയിരുന്നു. റഫറിമാർക്ക് നേരെയുള്ള വർദ്ധിച്ചു വരുന്ന മോശം പെരുമാറ്റങ്ങൾക്ക് എതിരെയുള്ള സന്ദേശം കൂടിയാണ് ഈ വിലക്ക്.