ആസ്റ്റൺ വില്ലക്ക് പുതിയ ലോഗോ,ചെൽസി ലോഗോ മോഷ്ടിച്ചത് ആണെന്ന് ആരോപണം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആസ്റ്റൺ വില്ലക്ക് പുതിയ ലോഗോ. ആരാധകർ വോട്ടെടുപ്പിലൂടെയാണ് പുതിയ ലോഗോ തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട ലോഗോക്ക് ആയി 77 ശതമാനം ആരാധകരും വോട്ട് ചെയ്തു. പഴയ ലോഗോയിൽ നിന്നു വ്യത്യാസമായി വട്ടത്തിൽ ആണ് ഈ ലോഗോ.

ഗാസ് വിളക്ക് ലോഗോക്ക് ആയി 22 ശതമാനം പേർ വോട്ട് ചെയ്തപ്പോൾ 8 ശതമാനം പേർ പഴയ ലോഗോ നിലനിർത്തിയാൽ മതി എന്നും വോട്ട് ചെയ്തു. അടുത്ത സീസൺ മുതൽ ഇത് ആവും വില്ലയുടെ ക്ലബ് ലോഗോ. അതേസമയം ചെൽസിയുടെ ലോഗോയും ആയി വലിയ സാമ്യമുള്ള ഈ ലോഗോ ചെൽസിയിൽ നിന്നു മോഷ്ടിച്ചത് ആണെന്ന ആരോപണം ആണ് സാമൂഹിക മാധ്യമങ്ങളിൽ വില്ല നേരിടുന്നത്.