മാഞ്ചസ്റ്റർ സിറ്റിക്ക് യുവേഫ നൽകിയ വിലക്ക് പിൻവലിക്കാൻ ഉള്ള തീരുമാനം നീക്കിയതിന് എതിരെ രൂക്ഷ പ്രതികരണവുമായി ലിവർപൂൾ പരിശീലകൻ യുർഗൻ ക്ളോപ്പ് രംഗത്ത്. ഇന്നലെ ഫുട്‌ബോളിന് നല്ല ദിവസമായിരുന്നില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇന്നലെയാണ് സിറ്റിയുടെ 2 വർഷത്തെ വിലക്ക് നീക്കാൻ കോർട്ട് ഓഫ് ആർബിട്രേഷൻ വിധിച്ചത്. നേരത്തെ സ്പർസ് പരിശീലകൻ മൗറീനോയും വിധിക്ക് എതിരെ പ്രതികരിച്ചിരുന്നു.
എഫ് എഫ് പി നല്ലൊരു ആശയമാണ് എന്നും വൻ ടീമുകൾ കൂടുതൽ പണം ചിലവാകുന്നത് തടയാൻ അത് ഉപകാരപ്പെടും എന്നും ക്ളോപ്പ് കൂട്ടി ചേർത്തു. നേരത്തെ ഫിനാൻഷ്യൽ ഫെയർ പ്ലേ വിലക്കുകൾ ലംഘിച്ചതിന് ആണ് യുവേഫ മാഞ്ചസ്റ്റർ സിറ്റിയെ 2 വർഷത്തേക്ക് യൂറോപ്യൻ മത്സരങ്ങളിൽ നിന്ന് വിലക്കിയത്. എന്നാൽ കോടതിയിൽ പോയ സിറ്റിക്ക് കേവലം 10000 യൂറോ പിഴ നൽകി വിലക്ക് നീക്കാൻ സാധിച്ചു.