റാഷ്ഫോർഡിനായി പി എസ് ജിയുടെ ശ്രമം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റാഷ്ഫോർഡിനായി വല വിരിച്ചു നിൽക്കുകയാണ് ഫ്രഞ്ച് ലീഗ് ക്ലബായ പി എസ് ജി. ഫ്രഞ്ച് മാധ്യമങ്ങളും ഇംഗ്ലീഷ് മാധ്യമങ്ങളുമാണ് റാഷ്ഫോർഡിനെ സ്വന്തമാക്കാൻ പി എസ് ജി ശ്രമിക്കുന്നതായി വാർത്തകൾ പ്രസിദ്ധീകരിക്കുന്നത്. പി എസ് ജി പരിശീലകൻ ടുഹൽ റാഷ്ഫോർഡിന്റെ കടുത്ത ആരാധകനാണ്. അതുകൊണ്ട് തന്നെ എന്ത് വില നൽകിയും റാഷ്ഫോർഡിനെ വാങ്ങാൻ ടുഹൽ പി എസ് ജി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായാണ് വിവരങ്ങൾ.

എന്നാൽ റാഷ്ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ വിദൂര സാധ്യത പോലും കാണുന്നില്ല എന്നതാണ് സത്യം. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചെറുപ്പം മുതൽ ഉള്ള റാഷ്ഫോർഡ് എന്ത് വലിയ ഓഫർ വന്നാലും മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് പോകാൻ സാധ്യത കാണുന്നില്ല. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഏറ്റവും കൂടുതൽ ഗോളടിച്ച താരവുമാണ് റാഷ്ഫോർഡ്. ടീം മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് റാഷ്ഫോർഡിനെ എത്ര തുക ലഭിച്ചാലും വിൽക്കാനും സാധ്യതയില്ല.