മാനെ ഡൈവ് ചെയ്യുന്ന ആളല്ല, ഗാർഡിയോളക്ക് മറുപടിയുമായി ക്ളോപ്പ്

- Advertisement -

ലിവർപൂൾ താരം സാഡിയോ മാനെ ഡൈവ് ചെയുന്ന കളിക്കാരൻ ആണെന്ന ആക്ഷേപം ഉന്നയിച്ച പെപ്പ് ഗാർഡിയോളക്ക് മറുപടിയുമായി ലിവർപൂൾ പരിശീലകൻ യുർഗൻ ക്ളോപ്പ്. മാനെ ഒരിക്കലും അങ്ങനെ ചെയുന്ന കളിക്കാരൻ അല്ല എന്നാണ് ക്ളോപ്പ് പ്രതികരിച്ചത്.

ഗെങ്കിന് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടി ആയാണ് ക്ളോപ്പ് സിറ്റി പരിശീലകന് മറുപടിയുമായി എത്തിയത്. സിറ്റിയുമായുള്ള കളിയുടെ ചിന്തയിൽ അല്ലെന്നും പക്ഷെ മാനെ ഡൈവർ അല്ല എന്നാണ് ക്ളോപ്പ് പ്രതികരിച്ചത്. അടുത്ത ആഴ്ച്ച സിറ്റി- ലിവർപൂൾ പോരാട്ടം നടക്കാൻ ഇരിക്കെ സിറ്റി പരിശീലകന്റെ മൈൻഡ് ഗെയിം ആയിട്ടാണ് പലരും ഈ ആരോപണത്തെ കാണുന്നത്.

Advertisement