ക്യാപ്റ്റൻ കൊഹ്ലിയുടെ റെക്കോർഡ് തിരുത്തി ശുഭ്മൻ ഗിൽ

- Advertisement -

ക്യാപ്റ്റൻ വിരാട് കൊഹ്ലിയുടെ ഒരു ദശാബ്ദക്കാലം പഴക്കമുള്ള റെക്കോർഡ് പഴങ്കഥയാക്കി ശുഭ്മൻ ഗില്ല്. ദേവ്ധർ ട്രോഫിയിലെ കൊഹ്ലിയുടെ റെക്കോർഡ് ആണ് ഗിൽ തീരുത്തിയത്. ദേവ്ധർ ട്രോഫി ഫൈനലിലേക്ക് ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകൻ എന്ന റെക്കോർഡാണ് ശുഭ്മൻ ഗില്ല് തിരുത്തിയെഴുതിയത്.

2009-10 സീസണിൽ 21ആം വയസിൽ കൊഹ്ലി നോർത്ത് സോണിനെ ഫൈനലിൽ എത്തിച്ചിരുന്നു‌. 20 വർഷവും 57 ദിവസവുമാണ് ഈ നേട്ടം മറികടക്കുമ്പോൾ ശുഭ്മൻ ഗില്ലിന്റെ പ്രായം. ഇന്ത്യ സിയെയാണ് ശുഭ്മൻ ഗില്ല് ഫൈനലിലേക്ക് നയിച്ചത്.

Advertisement