ലിവർപൂളിന്റെ യുവ ഗോൾകീപ്പർ കയൊമിൻ കെല്ലർ ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. നാലുവർഷം നീളുന്ന കരാർ ആണ് താരം ഒപ്പുവെച്ചത്. കഴിഞ്ഞ സീസണിൽ ലിവർപൂളിനായി അഞ്ച് ഫസ്റ്റ്-ടീം മത്സരങ്ങൾ താരം കളിച്ചിരുന്നു. താറ്റം പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ലിവർപൂളിനായി അരങ്ങേറ്റം നടത്തിയിരുന്നു. 22 കാരനായ ഈ കഴിഞ്ഞ മാസം റിപ്പബ്ലിക് ഓഫ് അയർലൻഡിനായി തന്റെ സീനിയർ അരങ്ങേറ്റവും നടത്തി.
തന്നെ സംബന്ധിച്ചിടത്തോളം, അടുത്ത കുറച്ച് വർഷത്തേക്ക് എന്റെ ഭാവി ക്ലബിനായി സമർപ്പിക്കുന്നതിൽ സന്തോഷം മാത്രമേ ഉള്ളൂ എന്ന് കരാർ ഒപ്പുവെച്ച ശേഷം കെല്ലർ പറഞ്ഞു. അയാക്സിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആയിരുന്നു കെല്ലർ ക്ലബിന്റെ വല കാത്തത്. 2015 മുതൽ താരം ലിവർപൂളിനൊപ്പം ഉണ്ട്.