കെവിൻ ഡി ബ്രുയിൻ വീണ്ടും പി എഫ് എ പ്ലയർ ഓഫ് ദി സീസൺ

Img 20210607 120705
Source: Twitter
- Advertisement -

ഇംഗ്ലീഷ് ഫുട്ബോൾ സീസണിലെ ഏറ്റവും വലിയ പുരസ്കാരമായ പി എഫ് എ പ്ലയർ ഓഫ് ദി സീസൺ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രുയിൻ സ്വന്തമാക്കി. ഇത് തുടർച്ചയായ രണ്ടാം സീസണിലാണ് താരം ഈ പുരസ്കാരം സ്വന്തമാക്കുന്നത്. പ്രീമിയർ ലീഗ് കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റി ടീമിലെ പ്രധാനി ആയിരുന്നു ഡി ബ്രിയിൻ. ആറു ഗോളുകളും 12 അസിസ്റ്റും താരം ടീമിനായി സംഭാവന ചെയ്തിരുന്നു.

സഹതാരമായ റൂബൻ ഡയസിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസിനെയും സ്പർസ് താരം കെയ്നിനെയും പിന്തള്ളിയാണ് ഡി ബ്രുയിൻ ഈ പുരസ്കാരം നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ശേഷം ആദ്യമായാണ് ഒരു താരം തുടർച്ചയായ രണ്ടു സീസണുകളിൽ പി എഫ് എ പുരസ്കാരം നേടുന്നത്. പി എഫ് എ പ്ലയർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ ഏക മാഞ്ചസ്റ്റർ സിറ്റി താരമാണ് കെവിൻ ഡി ബ്രുയിൻ. ഈ പുരസ്കാരം നേടിയതിൽ ഏറെ സന്തോഷം ഉണ്ടെന്നും തന്റെ പ്രകടനങ്ങളിൽ ടീമിന് വലിയ പങ്ക് ഉണ്ടെന്നും ഡിബ്രുയിൻ പറഞ്ഞു.

പി എഫ് എയുടെ ഈ സീസണിലെ മികച്ച യുവതാരമായി സിറ്റിയുടെ തന്നെ ഫിൽ ഫോഡൻ തിരഞ്ഞെടുക്കപ്പെട്ടു. ചെൽസിയുടെ താരമായ ഫ്രാൻ കിർബിയാണ് മികച്ച വനിതാ താരമായത്.

Advertisement