ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിർണായക വിജയവുമായി മാഞ്ചസ്റ്റർ സിറ്റി. ഇന്ന് ക്രിസ്റ്റൽ പാലസിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച് 4-2ന്റെ വിജയമാണ് നേടിയത്. കെവിൻ ഡി ബ്രുയിനെയുടെ പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം നൽകിയത്. 2 ഗോളും ഒരു അസിസ്റ്റുൻ ഡി ബ്രുയിനെ ഇന്ന് നൽകി.
ഇന്ന് മൂന്നാം മിനിറ്റിൽ മറ്റേറ്റയുടെ ഗോളിലൂടെ ആയിരുന്നു ക്രിസ്റ്റൽ പാലസ് ലീഡ് എടുത്തത്. ആ ലീഡ് പക്ഷേ 13 മിനിറ്റ് വരെ മാത്രമേ നീണ്ടുനിന്നുള്ളൂ. പതിമൂന്നാം മിനിറ്റിൽ ഡി ബ്രൊയിനെയുടെ ഒരു ഗംഭീര സ്ട്രൈക്ക് മാഞ്ചസ്റ്റർ സിറ്റിക്ക് സമനില നൽകി. ആദ്യ പകുതിയിൽ തന്നെ സിറ്റി നിരവധി അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ലീഡ് എടുക്കാൻ അവർക്ക് ആയില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ യുവതാരം ലൂയിസിലൂടെ 47ആം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി ലീഡ് എടുത്തു. സ്കോർ 2-1. അതിനുശേഷം 68ആം മിനിറ്റിൽ ഡി ബ്രുയിനെയുടെ അസിസ്റ്റിൽ ഹാളണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ മൂന്നാം ഗോൾ നേടി. ഇതിനു പിന്നാലെ ഡിബ്രോയിനെ എഴുപതാം മിനിറ്റിൽ വീണ്ടും ഗോൾ നേടിക്കൊണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം പൂർത്തിയാക്കി. ഡിബ്രോയിബെയുടെ ഗോൾ റോഡ്രി ആയിരുന്നു അസിസ്റ്റ് ചെയ്തത്.
അവസാനം എഡ്വാർഡിലൂടെ ഒരു ഗോൾ കൂടെ പാലാ മടക്കി എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി എഴുപത് പോയിന്റുമായി രണ്ടാംസ്ഥാനത്തെത്തി. ഒന്നാമത് ഉള്ള ലിവർപൂളിനും 70 പോയിൻറ് ആണ് ഉള്ളത് എങ്കിലും ലിവർപൂൾ ഒരു മത്സരം കുറവാണ് കളിച്ചത്. ഗോൾ ഡിഫറൻസും ലിവർപൂളിനാണ് മാഞ്ചസ്റ്റർ സിറ്റിയെക്കാൾ കൂടുതലുള്ളത്.