ക്യാപ്റ്റൻ ഈസ് ബാക്ക്!! പ്ലേ ഓഫിനായി കേരള ബ്ലാസ്റ്റേഴ്സ് ലൂണയെ രജിസ്റ്റർ ചെയ്തു

Newsroom

Picsart 24 04 06 18 42 47 553
Download the Fanport app now!
Appstore Badge
Google Play Badge 1

ലൂണ കേരള ബ്ലാസ്റ്റേഴ്സിനായി പ്ലേ ഓഫ് കളിക്കും എന്ന് ഉറപ്പാകുന്നു‌. കേരള ബ്ലാസ്റ്റേഴ്സ് ലൂണയെ വീണ്ടും സ്ക്വാഡിൽ രജിസ്റ്റർ ചെയ്തു. പ്ലേ ഓഫിനു മുന്നോടിയായാണ് ലൂണയെ രജിസ്റ്റർ ചെയ്തത്. നേരത്തെ ലൂണ പരിക്കേറ്റ് പുറത്ത് പോയപ്പോൾ ലൂണയെ ഡിരജിസ്റ്റർ ചെയ്ത് പകരം ഫെഡോറിനെ ബ്ലാസ്റ്റേഴ്സ് ടീമിൽ എടുത്തിരുന്നു. ഇപ്പോൾ ജസ്റ്റിനെ ആണ് ബ്ലാസ്റ്റേഴ്സ് ഡിരജിസ്റ്റർ ചെയ്തത്. അദ്ദേഹത്തിന് പകരമാണ് ലൂണ ബ്ലാസ്റ്റേഴ്സ് സ്ക്വാഡിലേക്ക് എത്തുന്നത്.

ലൂണ 24 04 06 12 23 10 222

ലൂണ തിരികെ കളത്തിലേക്ക് എത്തുന്നതിന് അടുത്ത് ആണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താരത്തെ പ്ലേ ഓഫിൽ കളിപ്പിക്കാൻ ആണ് ശ്രമിക്കുന്നത് എന്നും ഇവാൻ പറഞ്ഞു.

ലൂണ ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ട് ഇപ്പോൾ രണ്ടാഴ്ച കഴിഞ്ഞു. താരം മാച്ച് ഫിറ്റ്നസിന് അടുത്താണ്. ഡിസംബർ മുതൽ പരുക്ക് കാരണം പുറത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ. ലൂണ വന്നാൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് അത് വലിയ ഊർജ്ജമാകും.