ലിവർപൂളിന്റെ ഗോൾകീപ്പർ ലോരിസ് കരിയസ് ക്ലബ് വിട്ടു. താരത്തിന്റെ കരാർ അവസാനിച്ചതോടെ റിലീസ് ചെയ്യുക ആയിരുന്നു. 2017-18 സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിന്റെ വല കാത്ത കരിയസ് പിന്നീട് ഒരിക്കലും ലിവർപൂളിനായി കളിച്ചിട്ടില്ല. തുർക്കിയിൽ ബെസികസിനായും ജർമ്മനിയിൽ യൂണിയൻ ബർലിനായും താരം ലോണിൽ കളിച്ചിരുന്നു.
2018ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നടത്തിയ വലിയ അബദ്ധത്തോടെ ആയിരുന്നു കരിയസ് ലിവർപൂൾ ആദ്യ ഇലവനിൽ നിന്ന് അകന്നത് . അന്ന് കരിയസിന്റെ പിഴവുകൾ ആണ് ലിവർപൂളിന് കിരീടം നഷ്ടപ്പെടുത്തിയത്. അതിനു ശേഷം അലിസണെ ഒന്നാം ഗോൾകീപ്പറായി ടീമിൽ എത്തിച്ച് കരിയസിനെ ലിവർപൂൾ ലോണിൽ അയക്കുകയായിരുന്നു. 28കാരനായ കരിയസ് ഫ്രാൻസിലേക്ക് പോകാൻ ശ്രമിക്കുന്നതായാണ് വിവരങ്ങൾ.