കാന്റെ പുതിയ കരാർ ഒപ്പിട്ടു, റെക്കോർഡ് ശമ്പളത്തിന് ചെൽസിയിൽ തുടരും

- Advertisement -

ചെൽസിയുടെ ഫ്രഞ്ച് മിഡ്ഫീൽഡർ എൻഗോളോ കാന്റെ ചെൽസിയുമായുള്ള കരാർ പുതുക്കി. പുതുക്കിയ കരാർ പ്രകാരം താരം 2023 വരെ നീല പടയിൽ തുടരും. 300 പൗണ്ടോളം ആഴ്ചയിൽ ശമ്പളം ലഭിക്കുന്ന പുതിയ കരാർ പ്രകാരം താരം ചെൽസിയുടെ ചരിത്രത്തിലെ ഏറ്റവും ശമ്പളമുള്ള താരമായി മാറി.

2016 ൽ 32 മില്യൺ പൗണ്ടിന് ലെസ്റ്ററിൽ നിന്ന് ചെൽസി സ്വന്തമാക്കിയ താരം ആദ്യ സീസണിൽ തന്നെ പ്രീമിയർ ലീഗ് കിരീടം നേടിയിരുന്നു. രണ്ടാം സീസണിൽ എഫ് എ കപ്പ് കിരീടത്തിലും കാന്റെ പങ്കാളിയായി. ലോകത്തെ തന്നെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളായ താരത്തിന് വേണ്ടി പി എസ് ജി അടക്കമുള്ള ക്ലബ്ബ്കൾ രംഗത്ത് വന്നിരുന്നു. എന്നാൽ പ്രീമിയർ ലീഗിൽ തന്നെ തുടരാൻ താരം തീരുമാനിക്കുകയായിരുന്നു. കാൻറെയുടെ കരാർ പുതുക്കിയ ചെൽസി സൂപ്പർ താരം ഹസാർഡിന്റെ കരാർ പുതുക്കാനുള്ള ശ്രമവും തുടരുന്നുണ്ട്.

Advertisement