കാന്റെക്ക് വീണ്ടും പരിക്ക്, പ്രതിസന്ധി തീരത്തെ ചെൽസി

- Advertisement -

പ്രീമിയർ ലീഗിൽ ആദ്യ ജയം ലക്ഷ്യം വച്ച് നോർവിച്ചിനെ നേരിടാൻ ഒരുങ്ങുന്ന ചെൽസിക്ക് വൻ തിരിച്ചടി. മധ്യനിര താരം എൻഗോലോ കാന്റെ പരിക്കേറ്റ് പുറത്തായതാണ് ലംപാർഡിന് ആശങ്കയായത്. ലംപാർഡ് തന്നെയാണ് താരം കളിക്കാൻ സാധ്യത ഇല്ല എന്ന് വ്യക്തമാക്കിയത്. പക്ഷെ ഹഡ്സൻ ഓഡോയി, റൂഡിഗർ എന്നിവർ പരിക്ക് മാറി പരിശീലനം ആരംഭിച്ചതായി ലംപാർഡ് സ്ഥിതീകരിച്ചു.

28 വയസുകാരനായ കാന്റെ സീസണിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെയും കളിച്ചിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ ലെസ്റ്ററിന് എതിരെ താരം കളിക്കാൻ ഇറങ്ങിയിരുന്നു. കാന്റെ നാളെ കളിച്ചില്ലെങ്കിൽ മറ്റെയോ കൊവാചിച് കളിക്കാനാണ് സാധ്യത.

Advertisement