“ഡ്യൂറണ്ട് കപ്പ് കേരളത്തിൽ എത്തിക്കാൻ ആകുമെന്ന് പ്രതീക്ഷ” – ഗോകുലം പരിശീലകൻ

- Advertisement -

നാളെ നടക്കുന്ന ഫൈനൽ വിജയിച്ച് ഡ്യൂറണ്ട് കപ്പ് കേരളത്തിൽ എത്തിക്കാൻ ആകുമെന്ന് ഗോകുലം കേരള എഫ് സി പരിശീലകൻ ഫെർണാണ്ടോ വരേല പ്രതീക്ഷ പ്രകടിപ്പിച്ചു. രണ്ട് ദിവസം മുമ്പ് 120 മിനുട്ട് കളിക്കേണ്ടി വന്നാൽ കളിക്കാരുടെ ഫിറ്റ്നെസ് പ്രശ്നമുണ്ട് എന്നും എന്നാൽ അത് മറികടക്കാൻ ആകുമെന്നും വരേല പറഞ്ഞു.

ബ്രൂണോ പെലിശ്ശേരി 90 മിനുട്ട് കളിക്കാൻ ഫിറ്റല്ല എന്ന് പറഞ്ഞ കോച്ച് താരം നാളെയും സബ്ബായാകും എത്തുക എന്ന് സൂചന നൽകി. ഐലീഗിനുള്ള ഒരുക്കമാണ് ഇതെന്നാൽ ബ്രൂണോയെ കളിപ്പിച്ച് പരിക്ക് ഏൽക്കുമോ എന്ന് ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹൻ ബഗാന് ഹോം ഗ്രൗണ്ട് പോലെ ആയിരിക്കും നാളത്തെ ഗ്യാലറി എന്നും അത് ഗോകുലത്തിന് വെല്ലുവിളിയാണെന്നും വരേല പറഞ്ഞു.

ഗോകുലം കേരള എഫ് സി വെറും മാർക്കസ് ജോസഫ് മാത്രമല്ല എന്നും മികച്ച ടീമാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചാണ് ഗോകുലം കേരള എഫ് സി ഫൈനലിലേക്ക് എത്തിയത്. റിയൽ കാശ്മീരിനെ തോൽപ്പിച്ചായിരുന്നു ബഗാന്റെ ഫൈനലിലേക്കുള്ള വരവ്.

Advertisement